തിരുവനന്തപുരം:സ്വപ്ന സുരേഷിനെതിരായ കെ.ടി. ജലീലിന്റെ പരാതി അന്വേഷിക്കാൻ 12 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലാണ് ജലീൽ പരാതി നല്കിയത്. കള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. അതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. അത് അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും ജലീൽ പരാതിയിൽ ആവശ്യപ്പെട്ടു.

