Friday, May 3, 2024
spot_img

കോൺ​ഗ്രസ് അഴിമതിയുടെ പര്യായം ! അധികാരത്തിലിരുന്ന 10 വർഷം കൊണ്ട് കോൺ​ഗ്രസ് നടത്തിയത് 12 ലക്ഷം കോടിയുടെ അഴിമതി ; നരേന്ദ്രമോദി സർക്കാരിന്റെ പേരിൽ നയപൈസയുടെ അഴിമതി പോലും നടന്നിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഭോപ്പാൽ : കോൺ​ഗ്രസ് അഴിമതിയുടെ പര്യായമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരത്തിലിരുന്ന 10 വർഷം കൊണ്ട് കോൺ​ഗ്രസ് 12 ലക്ഷം കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും നരേന്ദ്രമോദി സർക്കാരിന്റെ പേരിൽ നയപൈസയുടെ അഴിമതി പോലും നടന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു. മദ്ധ്യപ്രദേശിലെ ഛത്താർപൂരിൽ നടന്ന ബൂത്ത് സമിതി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസ് എന്നാൽ അഴിമതി എന്നാണ് അർത്ഥം. അധികാരത്തിലിരുന്ന 10 വർഷത്തിനുള്ളിൽ കോൺ​ഗ്രസ് നടത്തിയത് 12 ലക്ഷം കോടിയുടെ അഴിമതികളാണ്. അതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തി. എന്നാൽ, നയപൈസയുടെ തട്ടിപ്പ് പോലും കോൺഗ്രസിന് ഉയർത്താനായില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, ദരിദ്ര സംസ്ഥാനമായിരുന്ന മദ്ധ്യപ്രദേശിനെ വികസനത്തിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കും എത്തിച്ചത് ബിജെപി സർക്കാരാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 29 സീറ്റുകളിലും ബിജെപിയെ വിജയിപ്പിക്കണമെന്നും അമിത് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു.‌

Related Articles

Latest Articles