Sunday, May 19, 2024
spot_img

വീണ്ടും ക്രൂരത: സംഗീതജ്ഞന്‍റെ മുന്നിലിട്ട് സംഗീത ഉപകരണം കത്തിച്ച്‌ താലിബാന്‍; അദ്ദേഹത്തിന്റെ കരച്ചിൽ കണ്ട് പൊട്ടിച്ചിരിച്ച് മതഭ്രാന്തന്മാർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ സംഗീതജ്ഞന്റെ മുന്നിൽ താലിബാൻ സംഗീതോപകരണം തീയിട്ട് നശിപ്പിച്ചു. സംഗീത ഉപകരണങ്ങള്‍ കത്തി നശിക്കുന്നത് കണ്ട് ഉടമ വിങ്ങി കരയുന്നത് വിഡിയോയില്‍ കാണാം. അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകനായ അബ്ദുള്ള ഒമേരിയാണ് സംഭവമടങ്ങുന്ന വിഡിയോ ട്വീറ്റ് ചെയ്തത്.

നേരത്തെ, അഫ്ഗാന്‍ പോപ്പ് താരം ആര്യാന സയീദും പ്രശസ്ത വനിതാ ചലച്ചിത്ര സംവിധായക സഹാറ കരിമിയും രാജ്യം വിട്ടിരുന്നു. ആര്യാന സയീദ് അമേരിക്കയിലും സഹാറ കരിമി ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലുമാണുള്ളത്. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്ന് ആര്യാന സയീദ് യു എസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഐസിസിനും താലിബാനും വേണ്ടി പാകിസ്ഥാന്‍ ഭീകരരെ സൃഷ്ടിക്കുന്നുണ്ടെന്നാണ് അവര്‍ തുറന്നടിച്ചത്.

Related Articles

Latest Articles