Sunday, June 2, 2024
spot_img

ക്രിസ്തുമസ്- പുതുവത്സര ബംപറടിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന് : 12 കോടിയുടെ ഭാഗ്യശാലി പുരുഷോത്തമന്‍

കോട്ടയം: ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ആളെ കണ്ടെത്തി. അയ്മനം സ്വദേശി പുരുഷോത്തമനാണ് ഭാഗ്യശാലി. XG 218582 എന്ന ടിക്കറ്റിലൂടെ പുരുഷോത്തമനാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്.

12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും, മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 പേര്‍ക്ക്. നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അവസാന അഞ്ചക്കത്തിനും ലഭിക്കും.

മാത്രമല്ല ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറീസ് എജന്‍സിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്.

Related Articles

Latest Articles