Sunday, January 11, 2026

‘പുരുഷൻമാര്‍ ഒപ്പമില്ലാതെ സ്‌ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ട’; സ്ത്രീ വിരുദ്ധ നിലപാടുമായി വീണ്ടും താലിബാന്‍

കാബൂള്‍: അഫ്‌ഗാനിൽ സ്ത്രീ വിരുദ്ധ നിലപാടുമായി വീണ്ടും താലിബാന്‍. പുരുഷൻമാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്‌ത്രീകളുടെ വിമാന യാത്ര നിരോധിച്ചിരിക്കുകയാണ് അഫ്‌ഗാനിലെ താലിബാന്‍ സര്‍ക്കാര്‍. തുടർന്ന് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയതായി.

ആഭ്യന്തര- അന്താരാഷ്‍ട്ര ഫ്‌ളൈറ്റുകള്‍ കയറാനെത്തുന്ന സ്‌ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന്‍ ഉണ്ടായിരിക്കണമെന്ന് താലിബാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ പറയുന്നു. എന്നാൽ വിഷയത്തില്‍ മന്ത്രാലയ വൃത്തങ്ങളുടെ നേരിട്ടുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.

Related Articles

Latest Articles