Tuesday, October 20, 2026

മുസ്‌ലിം രാജ്യങ്ങൾ താലിബാനെ ഔദ്യോഗികമായി അം​ഗീകരിക്കണം; ആഹ്വാനവുമായി അഫ്​ഗാൻ പ്രധാനമന്ത്രി

താലിബാൻ (Taliban) ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ മുസ്​ലിം രാഷ്ട്രങ്ങളോട് അഫ്​ഗാനിസ്ഥാനിൽ അധികാരത്തിലുള്ള താലിബാൻ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ് ആഹ്വാനം ചെയ്തു. മുസ്‌ലിം രാജ്യങ്ങൾ താലിബാനെ ഔദ്യോഗികമായി അം​ഗീകരിക്കാൻ മുൻകൈ എടുക്കണമെന്നും, അങ്ങനെ സംഭവിച്ചാൽ രാജ്യത്തിന് വേഗത്തിൽ വികസിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം അഫ്ഗാനിസ്താനില്‍ മൂന്ന് മാസത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് താലിബാന്‍ ഇന്നലെ വ്യക്തമാക്കിയിരിന്നു. പണ്ട് അധികാരത്തിലേറിയ സമയത്ത് താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, സഞ്ചാരസ്വാതന്ത്ര്യം എന്നിവ നിരോധിച്ചിരുന്നു. ഇത്തവണപെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഔദ്യോഗികമായി നിരോധിച്ചിട്ടില്ലെങ്കിലും താലിബാന്‍ അധികാരത്തിലേറിയ ശേഷം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെല്ലാം അടച്ചുപൂട്ടിയിരുന്നു.

Related Articles

Latest Articles