Tuesday, May 14, 2024
spot_img

മത ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന 60 അഫ്ഗാൻ സിഖുകാരെ തടഞ്ഞ് താലിബാൻ

ദില്ലി: മത ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് സെപ്റ്റംബർ 11ന് പോകാനായി തയ്യാറെടുത്ത അഫ്ഗാൻ സിഖുകാരെ തടഞ്ഞ് താലിബാൻ. സിഖുകാരുടെ ഗുരു ഗ്രന്ഥ സാഹിബ് കൊണ്ടുപോകുന്നതാണ് തടഞ്ഞത്. 1990-കൾ മുതലാണ് അഫ്ഗാൻ സിഖുകാർ അവരുടെ മാതൃരാജ്യത്ത് നിന്ന് പലായനം ചെയ്യാൻ തുടങ്ങിയത്. ഇന്ത്യയിലേക്ക് മടങ്ങുന്ന അവസാനത്തെ 60 പേരടങ്ങുന്ന വലിയ സംഘം ഗുരു ഗ്രന്ഥ സാഹിബ് ഇല്ലാതെ രാജ്യം വിടാൻ തയ്യാറല്ലെന്നാണ് പറയുന്നത്.

താലിബാൻ സർക്കാരിന്റെ തീരുമാനത്തെ “സിഖുകാരുടെ മതപരമായ കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടൽ” എന്ന് വിളിച്ച അമൃത്‌സർ ആസ്ഥാനമായുള്ള സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധാമി ബുധനാഴ്ച ഈ നീക്കത്തെ ശക്തമായി അപലപിക്കുകയായിരുന്നു.

മുന്നെ, താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ഇന്ത്യ നടത്തിയ അടിയന്തര ഒഴിപ്പിക്കലുകളിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഗുരു ഗ്രന്ഥ സാഹിബ് കൊണ്ടുവരാൻ അഫ്ഗാൻ സിഖുകാർക്ക് കഴിഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയവരിൽ പലർക്കും ഗുരുദ്വാരകൾ സംരക്ഷിക്കുന്നതിനായി തിരികെ ഇന്ത്യയിലേക്ക് എത്തിയാൽ മാത്രമേ സാധിക്കുകയുള്ളു. ഇന്ത്യയിൽ ഏകദേശം 20,000 അഫ്ഗാൻ സിഖുകാരുണ്ട്, അവരിൽ ഭൂരിഭാഗവും ദില്ലിയിലാണ്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും ജനറൽ കൗൺസിൽ അംഗങ്ങൾ അധികാരികളെ സമീപിച്ചപ്പോൾ തങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമില്ലെങ്കിലും ഗുരു ഗ്രന്ഥ സാഹിബ് എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞതായി ഐഡബ്ല്യുഎഫ് പ്രസിഡന്റ് പുനീത് സിംഗ് ചന്ദോക്ക് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സാംസ്കാരിക മന്ത്രാലയം ഇവയെ തങ്ങളുടെ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമായി കണക്കാക്കുന്നു.

മതഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും യുഎൻ ചാർട്ടറിന് അനുസൃതമായി മതസ്വാതന്ത്ര്യവും സഹിഷ്ണുതയും സുഗമമാക്കാനും അഫ്ഗാൻ സിഖുകാരെ അനുവദിക്കണമെന്ന് ഞങ്ങൾ അഫ്ഗാൻ ഭരണകൂടത്തോട് അഫ്ഗാൻ നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നു,” ചന്ദോക്ക് പറഞ്ഞു.

Related Articles

Latest Articles