Wednesday, May 15, 2024
spot_img

അക്രമം അഴിച്ചുവിട്ട് താലിബാൻ; അഫ്ഗാനില്‍ യുഎന്‍ ഓഫിസിന് നേരെ ആക്രമണം; സുരക്ഷ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്തി​ലെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഓ​ഫീ​സി​നു നേ​രെ താ​ലി​ബാ​ന്‍ ആക്രമണം. സംഭവത്തില്‍ ഒരു സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

താലിബാൻ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ഫ്ഗാ​നി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡെ​ബോ​റ ലി​യോ​ണ്‍​സ് പ്ര​തി​ക​രി​ച്ചു.ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷാ ജീ​വ​ന​ക്കാ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും പ​രു​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടേ​യെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഓ​ഫീ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് നേ​ര്‍​ക്ക് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ യു​എ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രിക്കേ​റ്റി​ട്ടി​ല്ല. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ​യും താ​ലി​ബാ​ന്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles