Friday, April 26, 2024
spot_img

രണ്ടായിരം താലിബാൻ കാരെ മോചിപ്പിക്കുന്നു

കാ​ബൂ​ള്‍: 2,000 താ​ലി​ബാ​ന്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാനൊരുങ്ങി അ​ഫ്ഗാ​നിസ്ഥാൻ. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാ​നി​യു​ടെ വ​ക്താ​വ് അ​റി​യി​ച്ചു. സ​മാ​ധാ​ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ലി​ബാ​ന്‍ ത​ട​വു​കാ​രെ വി​ട്ട​യ​ക്കു​ന്ന​തെ​ന്നും അ​തി​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

താ​ലി​ബാ​നു​മാ​യി സ​മാ​ധാ​ന ച​ര്‍​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, ഈ​ദു​ല്‍ ഫി​ത​ര്‍ പ്ര​മാ​ണി​ച്ച്‌ താ​ലി​ബാ​ന്‍റെ മൂ​ന്ന് ദി​വ​സ​ത്തെ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പ​നം സ​ര്‍​ക്കാ​ര്‍ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ഇ​രു​പ​ക്ഷ​ത്തു​മു​ള്ള ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടു​ന്ന ക​രാ​റി​ല്‍ അ​മേ​രി​ക്ക​യും താ​ലി​ബാ​നും ഫെ​ബ്രു​വ​രി​യി​ല്‍ ഒ​പ്പു​വെ​ച്ചി​രു​ന്നു.

1,000 അ​ഫ്ഗാ​ന്‍ സൈ​നി​ക​രെ മോ​ചി​പ്പി​ച്ചാ​ല്‍ 5,000 താ​ലി​ബാ​ന്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി താ​ലി​ബാ​ന്‍ 300 സൈ​നി​ക​രെ​യും സ​ര്‍​ക്കാ​ര്‍ 1000 താ​ലി​ബാ​ന്‍ ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ച്ചി​രു​ന്നു.

Related Articles

Latest Articles