Saturday, October 24, 2026

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി തമന്നയും അരുൺഗോപിയും;ക്ഷേത്രദർശനം നടത്തുന്ന ചിത്രം
പങ്കിട്ട് താരം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ നടി തമന്നയും സംവിധായകൻ അരുൺ ഗോപിയും.കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ഇരുവരും ദർശനത്തിനായി ഗുരുവായൂരിൽ എത്തിയത്.
ക്ഷേത്രദർശനം നടത്തുന്ന ചിത്രം തമന്ന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ തമന്നയാണ് നായിക. നായകനായി ദിലീപും. പുതിയ സിനിമയുടെ വിജയത്തിന് അനുഗ്രഹം തേടിയാണ് ഗുരുവായൂരിലെത്തിയതെന്നും താരം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. തമന്ന ആദ്യമായാണ് ഒരു മലയാളം ചിത്രത്തിൽ അഭിനയിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ദിലീപിന്റെ കരിയറിലെ 147ാം സിനിമയാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Related Articles

Latest Articles