Friday, May 10, 2024
spot_img

എയർ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിൽ വനിത സുഹൃത്തിനെ ഇരുത്തിയ കേസ് ;പൈലറ്റിനും സഹ പൈലറ്റിനുമെതിരെ നടപടി

ദില്ലി: വിമാനത്തിന്റെ കോക്പിറ്റിൽ വനിത സുഹൃത്തിനെ ഇരുത്തിയ സംഭവത്തിൽ പൈലറ്റുമാർക്കെതിരെ നടപടിയെടുത്ത് എയർ ഇന്ത്യ. കഴിഞ്ഞാഴ്ച നടന്ന സംഭവത്തിലാണ് പൈലറ്റിനും സഹ പൈലറ്റിനുമെതിരെ നടപടി സ്വീകരിച്ചത്. കാബിൻ ക്രൂവിൽ നിന്ന് പരാതി ലഭിച്ച ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. പൈലറ്റിന്റെ സുഹൃത്താണിവർ. നിയമങ്ങൾ പാലിക്കാതെയാണിവർ കോക്പിറ്റിൽ കടന്നതെന്നും പരാതിയിൽ പറയുന്നു. അടുത്തിടെ ഇതു രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

സൈനികപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഡൽഹി-ലേ മേഖല. രാജ്യത്തെ ഏറ്റവും അപകടം പിടിച്ച വ്യോമപാതയാണിത്. ഉയര്‍ന്ന മേഖലയായതിനാല്‍ ഓക്സിജന്‍ ലഭ്യതക്കുറവിനേത്തുടര്‍ന്ന് മികച്ച ആരോഗ്യക്ഷമതയും ഇവിടെ സുരക്ഷിതമായ ലാൻഡിങ്ങിന് പൈലറ്റുമാര്‍ക്ക് അത്യാവശ്യമാണ്. ഈ പാതയില്‍ അനുമതിയില്ലാത്ത വ്യക്തിയെ കോക്പിറ്റിനുള്ളില്‍ അനുവദിക്കുന്നത് നിയമലംഘനമാണ്.

Related Articles

Latest Articles