Sunday, June 16, 2024
spot_img

ത​മി​ഴ്‌​നാ​ട്ടി​ല്‍ 33 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ 33 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിച്ചു. ഇ​തി​ല്‍ 26 പേ​രും ചെ​ന്നൈ​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ഒ​മി​ക്രോ​ണ്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 34 ആ​യി. ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി സു​ബ്ര​ഹ്മ​ണ്യ​ന്‍ അ​റി​യി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നാ​ണ് സ്ര​വം ജീ​നോം സീ​ക്വ​ന്‍​സിം​ഗി​ന് അ​യ​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ചെന്നൈയിൽ നിന്നുള്ളവരിലാണ് 26 കേസുകൾ റിപ്പോർട്ട് ചെയ്തത്. സേലം-1, മധുരൈ-4, തിരുവണ്ണാമലൈ-2 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള കേസുകൾ.

അതേസമയം ഒമിക്രോൺ പശ്ചാത്തലത്തിൽ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ടിന് അനുമതി നൽകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles