Thursday, May 23, 2024
spot_img

ഇരട്ടി വിലയില്‍ പി പി ഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇരട്ടി വിലയില്‍ പി പി ഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വെളിപ്പെടുത്തല്‍. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്താണ് പിപിഇ കിറ്റുകള്‍ വാങ്ങിയതെന്നും ഇത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

‘ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെയും സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമായത്. സര്‍ക്കാറിനെതിരായ ആക്രമണങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ചെറുക്കണം. അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത്’, കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles