Monday, November 2, 2026

തമിഴ്‌നാട്ടിൽ പോലീസ് സംരക്ഷണത്തോടെ പതാക ഉയർത്താനൊരുങ്ങി വനിതാ പ്രസിഡന്റ്; ദളിത് പഞ്ചായത്ത് പ്രസിഡന്റ് ദേശീയ പതാക ഉയർത്തേണ്ടെന്ന് നാട്ടുകാർ

ചെന്നൈ: ദളിത് പഞ്ചായത്ത് പ്രസിഡന്റ് ദേശീയ പതാക ഉയർത്തുന്നതിനെതിരെ പ്രതിഷേധം. തമിഴ്‌നാട്ടിലാണ് ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ ജാതി വിവേചനമുണ്ടായത്. ഇവർ ദേശീയ പതാക ഉയർത്തേണ്ടെന്ന് ഒരു വിഭാഗമാളുകൾ ആവശ്യപ്പെട്ടു.

തമിഴ്‌നാട് വിഴുപ്പുരം, എടുത്തവായ്‌നത്തം പഞ്ചായത്ത് പ്രസിഡന്റായ വി. സുധയ്‌ക്കെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ഇതോടെ ദേശീയ പതാക ഉയർത്താൻ സുധ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കള്ളകുറിച്ചി എസ്പിക്ക് സുധ പരാതി നൽകി.

32-കാരിയായ സുധയ്‌ക്ക് കഴിഞ്ഞ വർഷവും ഇത്തരത്തിൽ പതാക ഉയർത്താനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ഇക്കാര്യവും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ ഇത്തരത്തിൽ 20 പഞ്ചായത്തുകളിൽ സമാന പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ സർക്കാർ തുടരുന്ന മൗനമാണ് ദേശീയപതാക ഉയർത്തുന്നതിന്റെ പേരിൽ കാണിക്കുന്ന ജാതി വിവേചനത്തേക്കാൾ ഞെട്ടിപ്പിക്കുന്നതെന്ന് തമിഴ്‌നാട് അൺടച്ചബിളിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് പ്രതിനിധി കെ സാമുവൽ രാജ് പ്രതികരിച്ചു.

Related Articles

Latest Articles