Sunday, May 5, 2024
spot_img

അണ്ണാ ഡി എം കെ നേതൃത്വ തർക്കം : പളനിസ്വാമി പാർട്ടിയുടെ ഉന്നത നേതാവ്‌ ; പനീർസെൽവത്തിന് അനുകൂലമായ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

തമിഴ്‌നാട് : അണ്ണാ ഡി എം കെ നേതൃത്വ തർക്കത്തിൽ, ഒ പനീർസെൽവത്തിന് അനുകൂലമായ ഉത്തരവ് റദ്ദാക്കി.എഐഎഡിഎംകെ നേതാവ് കെ പളനിസ്വാമിയുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച്ച അംഗീകരിച്ചു,

ജസ്റ്റിസുമാരായ എം ദുരൈസ്വാമിയും സുന്ദർ മോഹനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കിയത്.ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന ജനറൽ കൗൺസിൽ എടുത്ത തീരുമാനങ്ങൾ വീണ്ടും പ്രാബല്യത്തിലായി.

ജൂലൈയിൽ നടന്ന ആ യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജിസി യോഗത്തിലാണ് പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

എഐഎഡിഎംകെയുടെ ഏക, പരമോന്നത നേതാവെന്ന നിലയിലുള്ള പളനിസ്വാമിയുടെ സ്ഥാനം പുതിയ കോടതി ഉത്തരവോടെ ഉറച്ചിരിക്കുകയാണ് ..

ജൂൺ 23 വരെ തൽസ്ഥിതി നിലനിർത്താൻ ഉത്തരവിട്ട ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഓഗസ്റ്റ് 17ലെ ഉത്തരവാണ് ബെഞ്ച് റദ്ദാക്കിയത് .പനീർശെൽവം നൽകിയ ഹർജിയിൽ ജനറൽ കൌണ്സിലിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി, ജൂണ് 23-ന് മുൻപുള്ള നില പാർട്ടിയിൽ തുടരണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതോടെ ഒ.പനീർസെൽവം പാർട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാർട്ടിയുടെ സഹ കോർഡിനേറ്ററായും തുടരുന്ന അവസ്ഥ വന്നു

Related Articles

Latest Articles