Monday, April 29, 2024
spot_img

തലസ്ഥാന നഗരിയിൽ ആവേശത്തിരയിളക്കി ദളപതി വിജയ്; സ്വീകരിക്കാൻ തടിച്ചു കൂടിയത് ജനസാഗരം; താരത്തിന്റെ കേരള സന്ദർശനം നീണ്ട 14 വർഷങ്ങൾക്ക് ശേഷം

തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് തലസ്ഥാന നഗരിയിലെത്തിവെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളക്കരയിൽ അദ്ദേഹം സന്ദർശനം നടത്തുന്നത്.

ചെന്നൈയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് എത്തി. ആഭ്യന്തര ടെർമിനലിലെത്തിയ വിജയ്​യെ കാത്ത് വൻ ആരാധകക്കൂട്ടമാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നത്. ആരാധകരും അവരെ നിയന്ത്രിക്കാനെത്തിയ വന്‍ പോലീസ് സംഘവുമൊക്കെ ചേർന്നപ്പോൾ എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു.

ഈ മാസം 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് ഗോട്ടിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്‍റെ ക്ലൈമാകാസാകും. ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന ഗോട്ടിന്‍റെ ക്ലൈമാക്‌സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്‌റെ കസിനുമായ ഭവതരണി കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. തുടർന്നാണ് ചിത്രത്തിന്‍റെ ലൊക്കേഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്.

Related Articles

Latest Articles