Sunday, December 14, 2025

തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍; നിയന്ത്രണങ്ങൾ ശക്തം

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി നൽകിയിട്ടുള്ളത്.
അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

പൊങ്കലിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾക്കാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ രാത്രികാല കര്‍ഫ്യൂ ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ്.

ഇന്നലെ 23,989 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 15.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related Articles

Latest Articles