Tuesday, May 21, 2024
spot_img

രാത്രികാല കര്‍ഫ്യൂ ഇല്ല,സ്കൂളുകൾ അടയ്ക്കില്ല; കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളാതെ അവലോകന യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളാതെ അവലോകന യോഗം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടന്‍ അടക്കില്ല.

രാത്രികാല കര്‍ഫ്യൂവും ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി. വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങള്‍ ഉടനുണ്ടാകില്ല.

പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും നിര്‍ദേശമുണ്ട്. ഒമിക്രോണ്‍ വ്യാപനത്തി​ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു.

ഇതനുസരിച്ച്‌ അടച്ചിട്ട മുറികളില്‍ പരമാവധി 75 പേര്‍, തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ എന്നിങ്ങനെ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. വളരെ കാലത്തിന് ശേഷം കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ എത്തിയിരുന്നു.

Related Articles

Latest Articles