Monday, September 28, 2026

18 വയസ്സിന്‌ മുകളിലുള്ളവര്‍ക്കുള്ള‌ സൗജന്യ വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും

ദില്ലി: 18വയസ്സിനു മുകളിലുള്ളവർക്കുള്ളവർക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. കോവിഡ് വ്യാപനം സംബന്ധിച്ച് ജൂണ്‍ 7ാം തീയതി പ്രധാനമന്ത്രി 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങേണ്ടതില്ല. വാക്‌സിന്‍ നിര്‍മാണ കമ്പനികൾ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും സൗജന്യമായി നല്‍കും.

ജനുവരി 16ാം തീയതിയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സന്‍ വിതരണം ആരംഭിച്ചത്. കമ്പനികളില്‍ നിന്ന് 100 ശതമാനം വാക്‌സിനും വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്കു നല്‍കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. തുടർന്ന് ആദ്യം 60 വയസ്സിനു മുകളിലുളളവരെയും പിന്നീട് 45 വയസ്സിനു മുകളിലുള്ളവരെയും മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്നും ശേഷിക്കുന്നത് സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് പണം കൊടുത്ത് വാങ്ങണമെന്നും നിര്‍ദേശിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles