Saturday, October 24, 2026

തമിഴ്‌നാട് ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സംശയം; ചുറ്റിക കൊണ്ട് കേടുപാടുകൾ വരുത്തിയതായി എൻ ഐ എ

ചെന്നൈ : തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന ട്രെയിൻ അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ വെളിപ്പെടുത്തി. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായാണ് എന്‍ഐഎ സംശയിക്കുന്നത്. അതേസമയം കേടുവരുത്തിയ റെയില്‍പ്പാളത്തിന്റെ ഫോട്ടോയും എന്‍ഐഎ പുറത്തു വിട്ടിട്ടുണ്ട്.

തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളും ജിഹാദി സംഘങ്ങളും ശ്രമങ്ങള്‍ നടത്തുന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ഐഎയും അപകടം നടന്നയുടന്‍ സ്ഥലം സന്ദര്‍ശിച്ചത്. മൈസൂരു-ധര്‍ഭംഗ ഭാഗ്മതി എക്സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ ബോള്‍ട്ടുകളും ചില ഭാഗങ്ങളും കാണാതായിട്ടുണ്ട് എന്നും എന്‍ഐഎ പറയുന്നു. പാളത്തില്‍ കൂടം കൊണ്ട് ശക്തമായി അടിച്ചതിന്റെ ഫലമായി കേടും വന്നിട്ടുണ്ട്.

Related Articles

Latest Articles