Friday, May 3, 2024
spot_img

കാസർഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ചു നശിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ചുപേരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊയ്‌നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് ഇന്ന് രാവിലെ 11.30 ഓടെ കത്തിയത്.

വേണുഗോപാലും കുടുംബവും പൊയ്‌നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എല്ലാവരും പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഒഴിവായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു

Related Articles

Latest Articles