കൊച്ചി: എറണാകുളത്തെ ടാങ്കര് ലോറി അനിശ്ചിതകാല സമരം പിന്വലിച്ചു. ബിപിസിഎല്, എച്ചിപിസിഎല് എന്നീ സ്ഥാപനങ്ങളിലെ ടാങ്കർ ലോറികളുടെ സമരമാണ്, ജില്ലാ കലക്ടര്മാരുടെ നേതൃത്വത്തില് നടന്ന ചർച്ചയിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
13 ശതമാനം ടാക്സ് നല്കാന് ഉത്തരവ് വന്നതിനു ശേഷമാണ് അനിശ്ചിതകാല സമരത്തിലേക്ക് കമ്പനികൾ നീങ്ങിയത്. രണ്ട് കമ്പനികളുടെ 600 ഓളം ടാങ്കര് ലോറികളാണ് അനിശ്ചിതകാല സമരം നടന്നത്. സമരം തുടങ്ങിയതോടെ സംസ്ഥാനത്തെ പമ്പുകളുടെ പ്രവര്ത്തനം അനിശ്ചിതത്തിലായി. സംസ്ഥാനത്ത് ഡീസല്, പെട്രോള്, മണ്ണെണ്ണ തുടങ്ങിയവയുടെയും വിതരണവും തടസ്സപ്പെട്ടിരുന്നു.
ജിഎസ്ടി അധികൃതരില് നിന്നും ലോറി ഉടമകള്ക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് കളക്ടര് ചര്ച്ചയില് ഉറപ്പുനല്കിയതിനെ തുടർന്നാണ് സമരം പിന്വലിക്കാന് തയ്യാറായത്. സര്വീസ് ടാക്സ് 13 ശതമാനം അടക്കാന് കഴിയില്ല, കരാര് പ്രകാരം എണ്ണ കമ്പനികൾക്കാണ് ടാക്സ് നല്കേണ്ടതെന്നും ലോറി ഉടമകള് ചര്ച്ചയില് വ്യക്തമാക്കി
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…