Saturday, January 10, 2026

താനൂർ ബോട്ട് ദുരന്തം: മാരിടൈം ഓഫിസിൽ നിന്ന് രേഖകളെല്ലാം പിടിച്ചെടുത്ത് അന്വേഷണസംഘം

മലപ്പുറം ∙ താനൂരില്‍ അപകടമുണ്ടാക്കിയ അറ്റലാന്റിക് ബോട്ടിന്‍റെ രേഖകള്‍ ബേപ്പൂരിലെ മാരിടൈം ഓഫിസില്‍നിന്നു അന്വേഷണ സംഘം പിടിച്ചെടുത്തു. ബോട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.അപകടമുണ്ടാക്കിയത് മത്സ്യബന്ധന ബോട്ടാണോ എന്ന് പരിശോധിക്കേണ്ടത് മാരിടൈം ബോര്‍ഡിന്റെ ചുമതലയാണ്.

‌അന്വേഷണ സംഘം തലവന്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. ആലപ്പുഴയിലെ പോര്‍ട്ട് ഓഫിസിലും സംഘം പരിശോധന നടത്തി. സർക്കാർ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണസംഘം ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. എന്നാൽ ഇത് ഔദ്യോഗിക സന്ദര്‍ശനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


സംഭവത്തിൽ മൂന്നു ബോട്ട് ജീവനക്കാര്‍ കൂടി പൊലീസ് വലയിലായി. ഇന്നലെ പിടിയിലായ സ്രാങ്ക് ദിനേശിനൊമൊപ്പം ബോട്ടില്‍ ജോലി ചെയ്ത മലയില്‍ അനില്‍, പി.ബിലാല്‍, വി.ശ്യാംകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം ആരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

Related Articles

Latest Articles