കട്ടപ്പന : വീണുകിടന്ന മരത്തടി മുറിച്ചു മാറ്റുന്നതിനിടെ തെന്നിമാറിയ മെഷീൻവാൾകൊണ്ട് കാലറ്റുപോയി എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതിനഗർ പുതിയാപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ-45) ആണ് സംഭവത്തിൽ മരിച്ചത്. ഇന്ന് രാവിലെ പത്തര മണിയോടെയായിരുന്നു സംഭവം. മാലിക്കു സമീപമുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്രണ്ടായ ഇദ്ദേഹം മറ്റ് തൊഴിലാളികൾക്കൊപ്പമാണ് സ്ഥലത്തെത്തിയത്.
തെന്നിമാറിയ മെഷീൻവാൾകൊണ്ട് ഇദ്ദേഹത്തിന്റെ ഇടതുകാൽ മുട്ടിനു മുകൾഭാഗത്തുവച്ച് മുറിഞ്ഞുതൂങ്ങി. ഒപ്പമുണ്ടായിരുന്നവർ ഉടനടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് നടക്കും .

