Saturday, January 10, 2026

താരപുത്രിയുടെ പ്രണയം ”പൈ”യോട് ; ആകാംക്ഷയോടെ ആരാധകർ

താരപുത്രി വിസ്മയ മോഹന്‍ലാലിന്റെ കുംഫു പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് . തായ്ലന്‍ഡില്‍ എത്തിയ വിസ്മയയുടെ കുംഫു പരിശീലന രംഗങ്ങളും പൈ സന്ദര്‍ശനവും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുതിരിക്കുന്നത് .

കുംഫു പരിശീലനത്തില്‍ താന്‍ തുടക്കക്കാരിയാണെന്നും പൈ എന്ന സ്ഥലവുമായി ഇപ്പോള്‍ താന്‍ പ്രണയത്തിലായി കഴിഞ്ഞുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.കുറച്ച് നാളുകള്‍ക്ക് വേണ്ടി മാത്രമാണ് പൈയില്‍ എത്തിയത്. എന്നാല്‍ കുംഫു ആസ്വദിക്കാന്‍ തുടങ്ങിയതോടെ താമസം നീട്ടിക്കൊണ്ടുപോയി. ആ തീരുമാനത്തില്‍ വളരെയധികം താൻ സന്തുഷ്ടയാണ്. ഇവിടുത്തെ മലനിരകളിലെ മനോഹരമായ കാഴ്ചകളും കുംഫു പരിശീലനവും ശരീരത്തിനെയും മനസിനെയും ശാന്തമാക്കുന്നതായിരുന്നു. തന്നെ ക്ഷമയോടെ കുംഫു പരിശീലിപ്പിച്ച പരിശീലകര്‍ക്ക് നന്ദിയുണ്ടെന്നും ഇവിടേക്ക് തീര്‍ച്ചയായും മടങ്ങിവരുമെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Related Articles

Latest Articles