Friday, March 29, 2024
spot_img

ളാഹ പാതയിലെ സുരക്ഷാ വീഴ്ചയിൽ നടപടി; തിരുവാഭരണ യാത്രയെ സ്വീകരിക്കാനുള്ള അവസരമൊരുക്കി അധികൃതർ; തത്വമയി ന്യൂസ് ഇമ്പാക്ട്

ശബരിമല: തിരുവാഭരണ യാത്ര കടന്നുപോകുന്ന പാതയിലെ സുരക്ഷാ വീഴ്ചയിൽ നടപടി. ളാഹ സത്രത്തിന് സമീപത്തെ ഇടിച്ചുമാറ്റി മണ്ണിട്ട സ്ഥലത്ത് ഭക്തർക്ക് യാത്രയെ സ്വീകരിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ. ഇങ്ങനൊരു നടപടി എടുക്കാൻ കാരണം തത്വമയി വാർത്തയെ തുടർന്നാണ്.

ഇന്നലെ രാത്രി അധികൃതർ അടിയന്തിരമായ ഇടപെടൽ നടത്തുകയും. ഭക്തജനങ്ങൾക്ക് കടന്നു വരാനുള്ള അവസരമുണ്ടാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് തിരുവാഭരണ യാത്രയുടെ രണ്ടാംദിനം എത്തുന്ന ളാഹ സത്രത്തിന് സമീപം യാത്രയെ സ്വീകരിക്കാൻ ഭക്തർ തമ്പടിച്ചിരുന്ന കെട്ടിടം പൊളിച്ചു നീക്കിയിരിക്കുകയാണ് എന്ന വാർത്ത തത്വമയി ന്യൂസ് നൽകിയത്

യാത്രയെ സ്വീകരിക്കാൻ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി ധാരാളം ഭക്തർ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഇത്. എന്നാൽ തിരുവാഭരണ യാത്ര കഴിഞ്ഞതിനു ശേഷം മാത്രം പൊളിച്ചു നീക്കിയാൽ മതിയെന്ന നിർദേശം നല്കിയിരുന്നിട്ട് പോലും അത് വകവയ്ക്കാതെയാണ് കെട്ടിടം പൊളിച്ചിരുന്നത് .

മാത്രവുമല്ല ഇവിടുത്തെ മണ്ണ് വളരെ ആഴത്തിൽ കുഴിച്ചുമാറ്റിയിട്ടുമുണ്ടായിരുന്നു. ഇത് മൂലം അവിടെ ഒരു കുഴിപോലെ രൂപപ്പെട്ടിരിക്കുകയും ചെയ്തു. ഇന്ന് രാത്രിയോടെയാണ് തിരുവാഭരണ ഘോഷയാത്ര ഇവിടെ എത്തുന്നത്. അതുകൊണ്ട് തന്നെ ഇവിടെ വലിയ സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles