Wednesday, September 23, 2026

ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡ് പൂർത്തിയായി; വീട്ടിൽ നിന്ന് ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു, പിടിച്ചെടുത്തവയിൽ ദിലീപിന്റെ ഫോണും?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പൊലീസ് അവസാനിച്ചു. ദിലീപിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂർ നീണ്ടു. ദിലീപിന്റെ ഫോണും പിടിച്ചെടുത്തവയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായാണ് പ്രധാനമായും പരിശോധന നടത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നിർണായക നീക്കങ്ങൾ. ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കുകളും, മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. നടിയുടെ ദൃശ്യങ്ങൾ ഫോണിലോ ഹാർഡ് ഡിസ്‌കിലോ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്. അന്വേഷണസംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍

Related Articles

Latest Articles