Saturday, January 10, 2026

ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ് ; അടയ്ക്കാനുള്ളത് ഒരു ഹെക്ടർ ഭൂമിയുടെ നികുതിയായ 21,960 രൂപ

മുംബൈ: ഒരു ഹെക്ടർ ഭൂമിയുടെ നികുതിയായ 21,960 രൂപ അടയ്ക്കാത്തിലാണ് ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്.നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് മഹാരാഷ്ട്ര സർക്കാർ അധികൃതർ നോട്ടീസ് അയച്ചതെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ തന്നെ നികുതി അടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വക്താക്കൾ അറിയിച്ചു. 2009ലാണ് ഐശ്വര്യ റായ് ഈ ഭൂമി വാങ്ങിയത്.

നോട്ടീസ് ലഭിച്ചതോടെ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നികുതി നൽകുമെന്ന് താരം അറിയിച്ചിട്ടുണ്ട് 2023 ജനുവരി 9 ലെ നോട്ടീസ് പ്രകാരം, സിന്നാർ ജില്ലയിലെ ഭൂമിയുടെ നികുതിയായി ഐശ്വര്യ റായി ഇതുവരെ 21,960 രൂപ നൽകിയിട്ടില്ല. കുടിശ്ശിക എത്രയും പെട്ടെന്ന് അടിച്ച് തീർക്കാനാണ് നിർദ്ദേശം. പത്ത് ദിവസത്തിനുള്ളിൽ തുക അടയ്‌ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഒരു വർഷത്തേക്കാണ് കുടിശ്ശിക തുക.

Related Articles

Latest Articles