Tuesday, May 21, 2024
spot_img

ബിജെപി തെലങ്കാന അദ്ധ്യക്ഷനെ അർദ്ധരാത്രിയിൽ വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്; സംസ്ഥാനത്ത് വൻ പ്രതിഷേധം

ഹൈദരാബാദ് : ഇന്നലെ രാത്രി തെലങ്കാന പൊലീസ് വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അദ്ദേഹത്തെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. കരിംനഗർ ജില്ലയിൽനിന്നുള്ള എംപി കൂടിയായ സഞ്ജയ് കുമാറിനെ, യാതൊരു വിശദീകരണവും കൂടാതെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി നേതൃതം ആരോപിച്ചു.

കസ്റ്റഡിയിലെടുത്തതിനു ശേഷം സഞ്ജയ് കുമാറിനെ ഒന്നിനു പുറകെ ഒന്നായി പൊലീസ് സ്റ്റേഷനുകൾ മാറ്റി പാർപ്പിച്ചതായും ആരോപണമുണ്ട്. ഇതോടെ അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ചും അദ്ദേഹത്തിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള ആശങ്ക പ്രവർത്തകർക്കിടയിൽ ഉയർന്നു. സംസ്ഥാന അദ്ധ്യക്ഷനെ അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച ബിജെപി നേതൃത്വം, ഇതിനെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്ത സാഹചര്യം വിശദീകരിക്കണമെന്നും അദ്ദേഹം ഇപ്പോൾ എവിടെയാണ് ഉള്ളതെന്നു വ്യക്തമാക്കണമെന്നും തെലങ്കാന പൊലീസിനോടു നിർദ്ദേശിക്കാനാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

അതെസമയം സഞ്ജയ് കുമാറിനെതിരായ എഫ്ഐആറിന്റെ പകർപ്പ് പുറത്തായി. കരുതൽ തടങ്കലെന്ന നിലയിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത് . ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Related Articles

Latest Articles