Saturday, October 31, 2026

സംസ്ഥാനത്തെ ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് വിലക്ക്; നിർദേശവുമായി സംസ്ഥാന ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയ

തിരുവനന്തപുരം :സംസ്ഥാനത്തെ ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് ഇനി മുതൽ അനുമതി ലഭിക്കില്ല. ജയിലിനുള്ളിൽ പ്രാർത്ഥനകൾ , കൗൺസിലിങ് എന്നിവയ്ക്കായി സംഘടനകൾക്ക് നൽകിയ അനുമതിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇനി മുതൽ മോട്ടിവേഷൻ ക്ലാസുകൾക്ക് മാത്രമാകും അനുമതി ലഭിക്കുക. സംസ്ഥാന ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

നേരത്തെ വിവിധ സംഘടനകൾ ജയിലിലെത്തി അന്തേവാസികൾക്കായി പ്രാത്ഥനകളും കൗൺസിലിങ്ങും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പിൽ നിന്നായിരുന്നു അനുമതി വാങ്ങേണ്ടിയിരുന്നത്. അനുകൂല മറുപടി ലഭിച്ചാൽ ഇത്തരത്തിൽ ഒരു വർഷം വരെ ജയിലിലെത്തി പ്രാർഥനകളും കൗൺസിലിങ്ങും നടത്താമായിരുന്നു . എന്നാൽ, ഇനി മുതൽ മതപരമായവ നടത്തേണ്ടതില്ലെന്നും മോട്ടിവേഷൻ ക്ലാസുകൾ നടത്താമെന്നുമാണ് ജയിൽ മേധാവി നൽകിയിരിക്കുന്ന നിർദേശം.

Related Articles

Latest Articles