പത്തനംതിട്ട : ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച പോലീസുകാരന് സസ്‌പെൻഷൻ . പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതീരെയാണ് നടപടി എടുത്തത്. ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്റ്റേഷനിലെ കാന്റീൻ അടുക്കളയിൽ വച്ച് യുവതിയെ പൊലീസുകാരൻ അപമാനിച്ചു സജീഫ് ഖാൻ യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. നേരത്തേ സമാനമായ ശ്രമം നടന്നപ്പോൾ ഇവർ എതിർത്തിരുന്നു. വീണ്ടും ശ്രമം നടത്തിയതോടെ യുവതി സ്റ്റേഷനിലെ വനിതാ പൊലീസുകാരോട് വിവരം പറയുകയും അവരുടെ നേതൃത്വത്തിൽ പത്തനംതിട്ട വനിത സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു

