ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം. കശ്മീരിലെ സോപോറില്‍ ആണ് ആക്രമണം നടന്നത്. രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം, ഇന്ത്യയില്‍ വീണ്ടും ഒരു ഭീകരാക്രമണമുണ്ടായാല്‍ പാക്കിസ്ഥാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ് അധികൃതര്‍ ആവശ്യപ്പെട്ടു.

ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ ഭീകരവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടികള്‍ ശക്തമാക്കണം. ഇല്ലെങ്കില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കി.