Thursday, May 2, 2024
spot_img

പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ! 3 സൈനികർക്ക് വീരമൃത്യു ! 3 സൈനികർക്ക് പരിക്ക്

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണത്തിൽ 3 സൈനികർക്ക് വീരമൃത്യു.3 സൈനികർക്ക് പരിക്കേറ്റു. ദേര കി കലി മേഖലയിൽ വച്ചാണ് ഭീകരർ സൈനിക വാഹനങ്ങൾക്ക് നേരെ ഒളിയാക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്

ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താന്‍ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന സൈനിക വാഹനങ്ങളിൽ ഉൾപ്പെട്ടിട്ടിരുന്ന ഒരു ജിപ്സി കാറിന് നേരെയും ഒരു ട്രക്കിന് നേരെയുമാണ് ആക്രമണം ഉണ്ടായത് .

കശ്മീരിലെ രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് ഭീകരാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
രജൗ‌രി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആക്രമണത്തിൽ 10 സൈനികർ വീരമൃത്യു വരിച്ചു. രണ്ട് വർഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഭീകരരുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യവരിച്ചത്.

Related Articles

Latest Articles