Thursday, October 8, 2026

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം 7 പേര്‍ക്ക് പരിക്ക് !! പ്രദേശം സുരക്ഷാസേന വളഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണത്തിൽ ഏഴുപേര്‍ക്ക് പരിക്കേറ്റു. പ്രദേശം സുരക്ഷാസേന വളഞ്ഞു. ഒളിച്ചിരിക്കുന്ന ഭീകര്‍ക്കായുള്ള പരിശോധന തുടരുകയാണ്.

ട്രക്കിങിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. രണ്ടുപേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. അതില്‍ ഒരാളുടെ നില ഗുരുതരമാണ്.

തീവ്രവാദികൾ വിനോദസഞ്ചാരികളോട് അവരുടെ മതത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കിയതായും ഒരാൾ ഹിന്ദുവാണെന്ന് മനസ്സിലാക്കിയപ്പോൾ വെടിയുതിർത്തതായും ദൃസാക്ഷിയായ സ്ത്രീ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

Related Articles

Latest Articles