Sunday, June 16, 2024
spot_img

തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; അഞ്ചിൽ നാലിടത്തും വിരിയാനൊരുങ്ങി താമര

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടങ്ങളിലും താമര വിരിയുന്നു. യുപിയിൽ ബിജെപി കുതിയ്ക്കുകയാണ്. 37 വർഷത്തിന് ശേഷം ഭരണത്തുടർച്ച എന്ന ചരിത്ര നേട്ടമാണ് യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത്. കോൺഗ്രസും ബിഎസ്പിയും യുപിയിൽ തകർന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമാണ് കാഴ്‌ച്ചവെയ്‌ക്കുന്നത്.

ഉത്തരാഖണ്ഡിൽ 44 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപി ഇവിടെ കേവല ഭൂരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഭരണത്തുടർച്ച ഒരു മുന്നണികൾക്കും ഉണ്ടായിട്ടില്ല. മണിപ്പൂരിലും ഗോവയിലും ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ കോൺഗ്രസിന് പഞ്ചാബിൽ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

അതേസമയം, കോൺഗ്രസ് മന്ത്രിമാരെല്ലാവരും പഞ്ചാബിൽ പിന്നിലാണ്. കോൺഗ്രസിന് 13 സീറ്റുകൾ മാത്രമാണ് നേടാനായത്. നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ അടിമുടി തകരുകയാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ ഗോവയില്‍ അടിയന്തിര യോഗം വിളിച്ച്‌ കോണ്‍ഗ്രസ്. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ യോഗം ആരംഭിയ്ക്കും എന്നാണ് ലഭിയ്ക്കുന്ന വിവരം.

ഗോവയിൽ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 18 സീറ്റുകളിൽ ബിജെപിയാണ് ഇവിടെ മുന്നിൽ 15 സീറ്റുകളിലാണ് കോൺഗ്രസ് ഉള്ളത് എംജെപി ആറിടത്ത് ലീഡ് ചെയ്യുന്നുണ്ട്. മണിപ്പൂരിൽ 26 സീറ്റുകളിൽ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 13 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. നാഷണൽ പീപ്പിൾസ് പാർട്ടി ഏഴ് സീറ്റുകളിലും ജെഡിയു അഞ്ച് സീറ്റുകളിലും മറ്റുള്ളവർ ഒൻപത് സീറ്റിലും മുന്നിലുണ്ട്.

മണിപ്പൂരിലും ബി.ജെ.പി ലീഡ് നേടി. ഗോവ, യുപി, ഉത്തരാഖണ്ഡ്, കൂടാതെയാണ് മണിപ്പൂരിലും ബിജെപി വിജയം നിലനിർത്തുന്നത്. നിലവിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹിൻഗാങ് മണ്ഡലത്തിൽനിന്ന് വിജയിച്ചു.

Related Articles

Latest Articles