Saturday, May 4, 2024
spot_img

‘ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി, ഇസ്ലാമിക് സ്റ്റേറ്റിനെക്കാളും ക്രൂരന്മാരായ ഭീകരർക്കെതിരെയാണ് ഞങ്ങളുടെ യുദ്ധം’; ഇസ്രായേൽ

ടെൽ അവീവ്: ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ ഇസ്രായിന് നൽകുന്ന പിന്തുണയ്‌ക്ക് ഭാരതത്തെ നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് നന്ദി അറിയിച്ചത്.

തങ്ങളുടെ പോരാട്ടം ലോത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേതുമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെക്കാളും ക്രൂരന്മാരായ ഭീകരർക്കെതിരെയാണ് ഞങ്ങളുടെ യുദ്ധം. ഇസ്രായേലിനും രാജ്യം നടത്തുന്ന പോരാട്ടങ്ങൾക്കും പിന്തുണ നൽകുന്നതിന് നന്ദി പറയുന്നു. കോഹൻ എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി എസ്.ജയശങ്കർ ഫോണിൽ സംസാരിച്ചിരുന്നു. ഇസ്രായേലിന് പിന്തുണ അറിയിച്ച അദ്ദേഹം ഭീകരതയ്‌ക്കെതിരെ ഭാരതം സ്വീകരിക്കുന്ന നിലപാട് കോഹനെ അറിയിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു കോഹന്റെ പ്രതികരണം.

Related Articles

Latest Articles