ശ്രീ ജ്ഞാനാംബിക റിസർച്ച് ഫൗണ്ടേഷൻ ഫോർ വൈദിക് ലിവിങ്ങിന്റെ മൂന്നാം വാർഷികം തിരുവനന്തപുരത്തുള്ള കൊട്ടാരം കോട്ടയിലെ ഭജനപുരയിൽ വച്ച് സംഘടിപ്പിച്ചു. ധന്ക്ഷിനാമ്നായ പീഠാധിപതി ശ്രീ ഭാരതി തീർത്ഥ സ്വാമികളുടെ അനുഗ്രഹത്താൽ കാഞ്ചി കാമകോടി പീഠാധിപതി ശ്രീ ശ്രീ ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികളും പരമഹംസ പരിവ്രാജക ശ്രീ ദേവകിനാദനാശ്രമ സ്വാമികളും ചേർന്ന് ശത ചണ്ഡിക മഹായജ്ഞം തുടക്കമിട്ടു. നവംബർ 1ന് ആരംഭിച്ച യാഗം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 11 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യജ്ഞത്തിൽ പങ്കെടുക്കും. ഗവർണറെ പൂർണ കുംഭം നൽകി സ്വീകരിക്കും.
ലോകക്ഷേമം, സനാതന ധർമ്മ സംരക്ഷണം, ഹിന്ദു ഐക്യം, പ്രകൃതി ദുരന്തങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നുമുള്ള സംരക്ഷണം, ദേവീമാഹാത്മ്യപാരായണം, എന്നിവ നവംബർ 3, 4 തീയതികളിൽ ഭജനപുര കൊട്ടാരത്തിൽ നടന്നു.
കടബാധ്യതകൾ, രോഗങ്ങൾ അല്ലെങ്കിൽ മനുഷ്യജീവിതത്തിലെ പരിഹരിക്കപ്പെടാത്ത മറ്റേതെങ്കിലും പ്രശ്നങ്ങൾ എന്നിവ മൂലം ഓരോ വ്യക്തിയുടെയും ദീർഘകാല ദുരിതങ്ങൾക്കുള്ള പരിഹാരം കൂടിയാണ് മഹായജ്ഞം. ഈ കാലത്ത് യാഗങ്ങൾ നടത്തുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. ശത ചണ്ഡിക മഹായജ്ഞം ഒരു അശ്വമേധ യാഗത്തിന് തുല്യമാണ് എന്നത് ഈ യജ്ഞത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.
തത്സമയ കാഴ്ചകൾ തത്വമയിലൂടെ വീക്ഷിക്കാം.
http://bit.ly/40h4Ifn

