Sunday, September 27, 2026

ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 16 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു.കൊല്ലത്താണ് സംഭവം നടന്നത്. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. അർജന്റീന വിജയിച്ചതിന്റെ വിജയാഘോഷത്തിനൊപ്പം പോവുകയായിരുന്ന അക്ഷയ് പെട്ടെന്ന് റോഡിൽ തളർന്ന് വീഴുകയായിരുന്നു.

കൂടെയുള്ളവർ ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യകത്മാവു.. കടുത്ത അര്‍ജന്റീനൻ ആരാധകനായിരുന്നു അക്ഷയ്. വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു ദാരുണ സംഭവം

Related Articles

Latest Articles