തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഇന്നലെ റിമാൻഡിലായ ഇടനിലക്കാരി ദിവ്യാ നായരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ദിവ്യാ നായരെക്കൂടാതെ കേസിലെ പ്രതി ശ്യാംലാലിനും ശ്യാംലാലിൻറെ ഭാര്യയ്ക്കും തട്ടിപ്പിൽ നിർണായക പങ്കുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.ടൈറ്റാനിയത്തിൽ ഇൻറർവ്യൂ നടത്തിയ ലീഗൽ എജിഎം ശശികുമാരൻ തമ്പി ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാൻ നടത്തിയ ചില തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.
ദിവ്യാ നായരുടെ ഭർത്താവ് രാജേഷും പ്രേംകുമാറും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ദിവ്യാ നായരെക്കൂടാതെ ശ്യാംലാലും ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ദിവ്യ നായരുടെ കണക്ക് മാത്രം 29 പേരിൽ നിന്ന് ഒരു കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പാണ്. ശ്യാംലാലിൻറേത് കൂടിയാകുമ്പോൾ തട്ടിപ്പിൻറെ വ്യാപ്തി കൂടുകയാണ്. ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടും

