Sunday, May 19, 2024
spot_img

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി; ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി. കഴിഞ്ഞ ദിവസം രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വച്ചാണ് കുട്ടിയെ കൈമാറിയത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. കുട്ടിയെ വിൽപ്പന നടത്തിയതാകാം എന്ന സംശയത്തിലാണ് പോലീസ്. പ്രതിയുടെ കയ്യിൽ നിന്ന് പണമോ വസ്ത്രങ്ങളിൽ രക്തക്കറയോ കണ്ടെത്തിയിട്ടില്ല എന്നും പോലീസ് അറിയിച്ചു.

ചോദ്യം ചെയ്യലുമായി സഹകരിക്കാൻ പ്രതി അഫ്‌സാഖ് ആലം തയ്യാറായിരുന്നില്ല. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നും പ്രതി മൊഴിനൽകി. പിന്നീടൊന്നും ഓർമ്മയില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. പോലീസ് മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതി പോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Related Articles

Latest Articles