Friday, May 17, 2024
spot_img

നിലവിൽ പുറത്തുവരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം, മുകുന്ദേട്ടന്റെ ആരോഗ്യനിലയിൽ അപകടകരമായ സാഹചര്യമില്ല, വാർത്തകൾ ഏറെ വേദനിപ്പിച്ചെന്നു ബിജെപി നേതാക്കൾ

തിരുവനന്തപുരം: മുതിർന്ന സംഘ പ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യ നിലയിൽ അപകടകരമായ സാഹചര്യമില്ലെന്നും തെറ്റായ വാർത്തകൾ ഏറെ വേദനിപ്പിക്കുന്നുവെന്നും ബിജെപി നേതാക്കൾ. ശ്വാസ തടസ്സവുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ചില പൊതു-സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ, ഏറെയും ശരിയല്ലെന്നും
നിലവിൽ ഏറെ അപകടകരമായ സാഹചര്യമല്ലെന്നും നേതാക്കൾ അറിയിച്ചു. അദ്ദേഹം ICU വിലോ വെൻറ്റിലേറ്ററിലോ അല്ല. പക്ഷേ ഐസൊലേഷൻ മുറിയിലാണ്. മനശക്തിയും ആത്മ ബലവും അദ്ദേഹം പ്രകടിപ്പിക്കുന്നു. ശുശ്രൂഷിക്കുന്ന ഡോക്ടർമാരും ബന്ധുക്കളുമായി അദ്ദേഹം സംസാരിക്കുന്നുണ്ട്. ദൈവാനുഗ്രഹത്താൽ ഓർമ്മക്ക് കുറവില്ല. ഈ അവസ്ഥയിലും സന്ദർശകരൊട് സ്നേഹാന്വേഷണങ്ങൾ നടത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

മാദ്ധ്യമവാർത്തകൾകേട്ട് അതീവ ഉത്കണ്ഠപെടേണ്ട സാഹചര്യം നിലവിലില്ല.,
സംഘത്തിന്റ പ്രാന്തീയ ചുമതലപ്പെട്ട കാര്യകർത്താക്കളും BJP നേതൃത്വവും
തിരുവനന്തപുരത്ത് ആശുപത്രിയിലെത്തി വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര പ്രശസ്തരായ വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്. മുകുന്ദേട്ടന്റെ സഹോദരൻമാരായ ചന്ദ്രേട്ടനും ഗണേശൻ മാഷും മറ്റു കുടുബാംഗങ്ങളും കൂടെയുണ്ട്. മെഡിക്കൽ സയൻസിന് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പു വരുത്തിക്കഴിഞ്ഞതായും സംഘടനാ നേതൃത്വം അറിയിച്ചു. അതേസമയം അണുബാധ ഉണ്ടാകാതിരിക്കാനായി അദ്ദേഹം
ഐസൊലേറ്റഡ് റൂമിലാണ്. സന്ദർശകർക്ക് കർശനമായ നിയന്ത്രണമുണ്ട്.

Related Articles

Latest Articles