Saturday, January 10, 2026

പോലീസ് വീണ്ടും നോക്കുകുത്തിയായി!! വൈദ്യപരിശോധനയ്ക്ക് എത്തിച്ച പീഡനക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു

കൊല്ലം ∙ പാരിപ്പള്ളി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പീഡനക്കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. വൈദ്യപരിശോധനയുടെ ഭാഗമായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് കോട്ടൂര്‍കോണം സ്വദേശി വിഷ്ണു (പാക്കരൻ) രക്ഷപ്പെട്ടത്.

വൈകിട്ടായിരുന്നു സംഭവം. നെടുങ്കോലം സർക്കാർ ആശുപത്രിയിലേക്കാണ് വൈദ്യപരിശോധനയ്ക്കായി വിഷ്ണുവിനെ കൊണ്ടുവന്നത്. ഇവിടെ വച്ച് പ്രതി ശുചിമുറിയിലേക്ക് പോകണമെന്ന് പറഞ്ഞു. തുടർന്ന് ഇയാളെ ശുചിമുറിയിൽ കൊണ്ടാക്കുകയും തുടർന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താൻ പാരിപ്പള്ളി പൊലീസിനൊപ്പം കൊല്ലം സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles