Monday, May 6, 2024
spot_img

യുവാവിന്റെ വായിൽ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തി; ഒളിവിലായിരുന്ന പ്രതിയെ വനത്തിൽ നിന്ന് പിടികൂടി

ഇടുക്കി: വായിൽ കമ്പി കുത്തികയറ്റി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ.
കൊല്ലപ്പെട്ട മറയൂർ പെരിയകുടിയിൽ രമേശിന്റെ (27) ബന്ധുവായ സുരേഷാണ് അറസ്റ്റിലായത്. സമീപത്തെ വനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ അർദ്ധരാത്രിയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

ഇരുവരും ചേർന്ന് ഇന്നലെ വൈകുന്നേരം മദ്യപിച്ചിരുന്നു. ശേഷം ഇവർ തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. കമ്പി വടികൊണ്ട് രമേശിനെ തലയ്ക്കടിച്ച് വീഴ്ത്തിയ സുരേഷ്, കമ്പി വായിലേക്ക് കുത്തിക്കയറ്റിയാണ് കൊലപ്പെടുത്തിയത്. രമേശിന്റെ മൃതദേഹം ഉടൻ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. പ്രതിയെ ചോദ്യം ചയ്യുകയാണ്.

Related Articles

Latest Articles