Wednesday, April 24, 2024
spot_img

ഗോഡ്ഫാദറിന്റെ വിജയത്തിന് കാരണമായത് വേട്ടാവളിയന്‍; മസൂദ് ഭായ് ആയെത്തിയ സല്‍മാന്‍ ഖാന് ചിരഞ്ജീവിയുടെ നന്ദിയും ഉമ്മയും

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദര്‍ വലിയ വിജയത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ചിരഞ്ജീവിയുടെ ആചാര്യ എന്ന പരാജയ ചിത്രത്തിനു ശേഷം പുറത്തിറങ്ങിയ ചിത്രമാണ് ​ഗോഡ്ഫാദര്‍. ആദ്യം ദിനം തന്നെ 38 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ഇപ്പോഴിതാ, തെലുങ്ക് മെ​ഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബോളിവുഡ് താരം സല്‍മാന്‍ ഖാന് നന്ദി പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്ജീവി. സല്‍മാന്‍ ഖാന്‍ ചെയ്ത വേട്ടാവളിയന്‍ മസൂദ് ഭായ് എന്ന കഥാപാത്രമാണ് ​ഗോഡ്ഫാദറിന്റെ അതിശയകരമായ വിജയത്തിന് പിന്നിലെ ശക്തിയെന്നാണ് ചിരഞ്ജീവി നന്ദിപറഞ്ഞുകൊണ്ട് വ്യക്തമാക്കിയത്. ഇന്‍സ്റ്റാ​ഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സല്‍മാന്‍ ഖാന് താരം നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

‘എന്റെ പ്രിയപ്പെട്ട സല്ലു ഭായ്.. നിങ്ങള്‍ക്ക് നന്ദി, ഒപ്പം അഭിനന്ദനങ്ങള്‍. കാരണം, മസൂദ് ഭായ് ആണ് ഗോഡ് ഫാദറിന്റെ വിസ്മയകരമായ വിജയത്തിന് പിന്നിലെ ശക്തി. ഞാന്‍ താങ്കളെ വളരെയധികം സ്നേഹിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് വീഡിയോയില്‍ സല്‍മാന്‍ ഖാന് ചിരഞ്ജീവി ചുംബനം നല്‍കുന്നതും കാണാം. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ​ഗോഡ്ഫാദര്‍. മോഹന്‍ രാജയാണ് ​ചിത്രത്തിന്റെ സംവിധായകന്‍. ലൂസിഫറിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കുമ്ബോള്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രമായാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്.

Related Articles

Latest Articles