Thursday, May 16, 2024
spot_img

ഹ്രസ്വചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിയെ ബലാത്സംഗം ചെയ്തു; കോട്ടയം സ്വദേശി പിടിയില്‍

കോട്ടയം: ഹ്രസ്വചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. സംഭവത്തിൽ കോട്ടയം ജില്ലയിൽ പെരുമ്പായിക്കാട് വില്ലേജിൽ പാറൻ പുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബു (23) വിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ആലപ്പുഴ കരുനാഗപ്പള്ളി സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നും അതിലേക്കുള്ള സ്ക്രിപ്റ്റ് പറഞ്ഞ് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കായംകുളത്തെ ലോഡ്ജിൽ വിളിക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ നാലാം തിയതി രാവിലെ 11 മണിയോടെയാണ് യുവതി കായംകുളത്തെ ലോഡ്ജിൽ എത്തുകയും ചെയ്തു. ഇതിനു പിന്നാലെ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി സമർപ്പിച്ചത്.

Related Articles

Latest Articles