തിരുവനന്തപുരം : ഇന്ത്യൻ എയർ ഫോഴ്‌സിന്റെ സൂര്യകിരൺ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം ആരംഭിച്ചു. പ്രകടനവുമായി ബന്ധപ്പെട്ടുള്ള ഡ്രസ് റിഹേഴ്സൽ ഇന്നലെ നടന്നു.രാവിലെ 8.30 മുതലാണ് പ്രകടനങ്ങൾ ആരംഭിച്ചത്.എയർ ഷോ തലസ്ഥാനത്തെ കാണികളെ ആനന്ദിപ്പിക്കും.
നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രകടനങ്ങൾ കാണുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.എൻട്രി പാസുമായി പൊതുജനങ്ങളെ പവലിയനിലേക്ക് അനുവദിക്കും. ഫെബ്രുവരി 2 മുതൽ ടൂറിസം ഡയറക്ടറേറ്റിലെ ടൂറിസം ഇൻഫർമേഷൻ സെന്ററിൽ പൊതുജനങ്ങൾക്ക് പാസുകൾ വാങ്ങാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു.

