Tuesday, May 21, 2024
spot_img

ആലങ്ങാട് അയ്യപ്പ മഹാ സത്രവേദിയിലേയ്ക്കുള്ള ഭദ്രദീപം ശബരിമലയിൽ നിന്നും പുറപ്പെട്ടു; സത്രത്തിനായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് വെള്ളിയാഴ്ച; ഭക്തിസാന്ദ്ര നിമിഷങ്ങൾ ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ആലങ്ങാട് അയ്യപ്പ മഹാ സത്രവേദിയിലേയ്ക്കുള്ള ഭദ്രദീപം ശബരിമലയിൽ നിന്നും പുറപ്പെട്ടു. ശബരിമല തന്ത്രി മഹേഷ്‌ മോഹനരും, ശബരിമല മേൽശാന്തി മഹേഷ്‌ നമ്പൂതിരിയും ചേർന്ന് ശ്രീകോവിലിൽ നിന്നും പകർന്നുനൽകിയ ദീപം കെടാവിളക്കായി ആലങ്ങാട് യോഗം അംഗങ്ങൾ ഏറ്റുവാങ്ങി. പമ്പയിൽ നിന്നും അലങ്കരിച്ച രഥത്തിൽ മാർഗ്ഗമാധ്യേയുള്ള തെരഞ്ഞെടുത്ത ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് ഡിസംമ്പർ 3ന് സത്രവേദിയിയിൽ എത്തിച്ചേരുന്നത്. ആലങ്ങാട് യോഗം പ്രതിനിധികളായ രാജീവ്‌ എരുമക്കാട്ട്, അനൂപ് തെറ്റയിൽ, മുരളി കൊടുവഴങ്ങ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലെക്കളരിയിൽ വച്ച് നടക്കുന്ന രണ്ടാമത് അയ്യപ്പമഹാസത്രത്തിന് മുന്നോടിയായി ചെമ്പോലെ കളരിമുറ്റത്ത് ക്ഷേത്രം മേൽശാന്തി കൃഷ്ണ ദാസ് പോറ്റിയുടെ നേതൃത്വത്തിൽ ഭൂമിപൂജ നടന്നു. വരുന്ന വെള്ളിയാഴ്ച (01/12/2023 ) രാവിലെ 9 മണിക്ക് സത്രത്തിനായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും. രണ്ടാമത് അയ്യപ്പമഹാസത്രത്തിന് ഡിസംബർ 3 നാണ് തിരി തെളിയുന്നത്. അയ്യപ്പചരിത, ശിവ പുരാണ പാരായണങ്ങളും വിശിഷ്ട പൂജകളും അടങ്ങുന്ന മഹാ സത്രം ഡിസംബർ പത്ത് വരെ നടക്കും. ശശിധരൻ എസ് മേനോൻ ചെയർമാനും പി. എസ് ജയരാജ് ജനറൽ കൺവീനറുമായ സത്രസമിതിയുടെ നേതൃത്വത്തിലാണ് അയ്യപ്പമഹാസത്രം നടക്കുന്നത്.

ശബരിമലയിൽ നിന്നു കൊളുത്തിയ അയ്യപ്പജ്യോതിയും പൂജിച്ച അയ്യപ്പവിഗ്രഹവും ഡിസംബർ 3 ന് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രത്തിൽ എത്തി ചേർന്ന് അവിടെ നിന്നും താലം, വിവിധ കലാരൂപങ്ങൾ, താള വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സത്രവേദിയിൽ എത്തുന്ന വിഗ്രഹ, ധ്വജ , അയ്യപ്പജ്യോതി ഘോഷയാത്രയോടെ ആരംഭിക്കുന്ന അയ്യപ്പ മഹാസത്രം ഡിസംബർ 10 വൈകുന്നേരം 4 മണിക്ക് നടക്കുന്ന സത്രമംഗള സഭയ്ക്ക് ശേഷമുള്ള ദീപാരാധന, കർപ്പൂരാഴി, ധ്വജാവരോഹണത്തോടെ അവസാനിക്കും.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്വമയി ഒരുക്കുന്ന മഹാസത്രത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് കാണാവുന്നതാണ്.
https://bit.ly/3ZsU9qm

Related Articles

Latest Articles