Saturday, January 10, 2026

തൃശൂരിൽ വമ്പൻ തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞു;കപ്പലിടിച്ച് അപകടത്തിൽപ്പെട്ടതാവാമെന്ന് നാട്ടുകാർ!

തൃശൂർ: വമ്പൻ തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞു.തൃശൂർ ചാവക്കാട് കടപ്പുറത്താണ് ജഡം കണ്ടെത്തിയത്.തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് സംഭവം. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ജഡം കണ്ടത്.

ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത്. കടല്‍ഭിത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രദേശവാസികൾ തിമിംഗലത്തിന്‍റെ ജഡം കണ്ടെത്തിയത്. കപ്പലും മറ്റുമിടിച്ച് അപകടത്തില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീരദേശ പോലീസും സ്ഥലത്തെത്തി. ജഡം നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Related Articles

Latest Articles