അമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ശ്യാംഭവനിൽ അപ്പുവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പ്രതി തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും കണ്ടതിനെ തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്ക് ഏറ്റുമാനൂരിലും പുനലൂരിലും എടിഎം കവർച്ചാ ശ്രമത്തിന് കേസുകൾ ഉള്ളതായി വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

