തൃശൂർ: ഡോക്ടർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തൃശൂരിൽ ഇന്ന് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പണിമുടക്കും. നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമയായ ഡോക്ടർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ഡോ.അലോഗിനെ അറസ്റ്റു ചെയ്യുന്നതു വരെ സമരമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയിൽ നിന്നും പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. അത്യാവശ്യ സേനവങ്ങള്‍ക്കു മാത്രം നേഴ്സുമാരെ അനുവദിക്കും.
എന്നാൽ ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചു. ഡോ. അലോഗിനെ നഴ്സുമാര്‍ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരേപണം. നഴ്‌സുമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ചർച്ചക്കിടെയാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്.

